Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kasaragod Beach

കാ​സ​ർ​ഗോ​ട്ട് ക​ട​പ്പു​റ​ത്ത് ക​ണ്ടെ​ത്തി​യ​ത് പോ​സ്റ്റ്‌​മോ​ർ​ട്ടം ചെ​യ്ത മൃ​ത​ദേ​ഹം; ദു​രൂ​ഹ​ത

കാ​സ​ർ​ഗോ​ഡ്: നെ​ല്ലി​ക്കു​ന്ന് ക​ട​പ്പു​റ​ത്ത് ത​ല​യി​ല്ലാ​ത്ത നി​ല​യി​ൽ പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യേ​റു​ന്നു. ക​ട​ലി​ൽ ഒ​ഴു​കി ക​ര​യ്ക്ക​ടി​ഞ്ഞ ഈ ​മൃ​ത​ദേ​ഹം നേ​ര​ത്തെ പോ​സ്റ്റ്‌​മോ​ർ​ട്ടം ചെ​യ്ത​താ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

മൃ​ത​ദേ​ഹ​ത്തി​ൽ കാ​ണ​പ്പെ​ട്ട പ്ര​ത്യേ​ക​ത​രം മു​റി​വു​ക​ൾ മു​ന്പ് എ​വി​ടെ​യോ വ​ച്ച് ശാ​സ്ത്രീ​യ​മാ​യി പോ​സ്റ്റ്‌​മോ​ർ​ട്ടം ചെ​യ്ത​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ, കേ​ര​ള​ത്തി​ലെ ഒ​രു മെ​ഡി​ക്ക​ൽ കോ​ള​ജി​ലോ മോ​ർ​ച്ച​റി​യി​ലോ വ​ച്ച് ന​ട​ത്തി​യ പോ​സ്റ്റ്‌​മോ​ർ​ട്ട​മ​ല്ല ഇ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് നെ​ല്ലി​ക്കു​ന്ന് ബീ​ച്ചി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​ത്. ഏ​ക​ദേ​ശം ഒ​രു മാ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ജീ​ർ​ണ്ണി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. മൃ​ത​ദേ​ഹ​ത്തി​ന് പ്രാ​യം നി​ർ​ണ​യി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

എ​വി​ടെ​യെ​ങ്കി​ലും കൃ​ത്യ​മാ​യി പോ​സ്റ്റ്‌​മോ​ർ​ട്ടം ചെ​യ്ത ശേ​ഷം മ​റ​വു​ചെ​യ്ത ശ​രീ​രം, ക​ട​ലാ​ക്ര​മ​ണ​ത്തി​ലോ ശ​ക്ത​മാ​യ തി​ര​മാ​ല​ക​ളി​ൽ​പ്പെ​ട്ടോ ഒ​ഴു​കി​പ്പോ​ന്ന​താ​ണോ എ​ന്നാ​ണ് പോ​ലീ​സ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്.

 

Latest News

Corehub Up